നിന് നിഴല്‍ ചന്തം കണ്ടു ഞാന്‍ .........
നിന്നെ മോഹിച്ചു ഞാന്‍ നീല ശംഖുപുഷ്പമേ......
വാരിളം തെന്നല്‍ നിന് നീല മിഴികളില്‍ .....
അലകള്‍ വിടര്ത്തിയൊരു ലാസ്യ ഭാവം .....
നാദം പൊഴിക്കുമീ നാട്ടു കാല്പാതയില്....
നനുത്ത കാല് സ്പര്ശങ്ങള് കണ്ടു ഞാനും ...
നിന്നെ മറക്കുവാന്‍ ആവില്ല മേഘമേ ....
നീ തന്ന നൈര്മല്യമെന് ചിന്തയില്‍
സൂര്യവെളിച്ചമായ് ഒളി വീശിയെത്തി....
വിശുദ്ധി തന് രാഗങ്ങള്‍ നിന് മൗന മേഘങ്ങള്‍ ...
പെയ്താടി നിന്നു....., നീ അറിഞ്ഞില്ലതൊന്നും സഖീ ....
നിന് മുഖ ഭാഷ്യങ്ങള്‍ നീ അറിഞ്ഞോ ...
അതിന് സൗകുമാര്യങ്ങള്‍ നീ അറിഞ്ഞോ ...
പുലരിയായ്, പൗര്‍ണമി രാവുകളായ്,...
നീ നിറഞ്ഞെന് മനതാരിലെന്നും ....
പുഞ്ചിരി തൂകുമീ നന്മ നീയാണെന്ന്
ഞാനറിഞ്ഞീ മലര് വാടി മൂലം
നിര്‍ത്തുന്നു വീണ്ടുമൊരു പാലൊളിക്കായി...
നമ്ര കമലമേ നവനീത താളമേ ....
Achu ... enik othiri estapettu ee Manasa Theerathu ninnum nee ezhuthunna ee kavithakalum kathakalumm ...
ReplyDeleteഅച്ചു നിന്റെ മോഹങ്ങലും.. മുഗ്ധ സങ്കല്പങ്ങളും...
ReplyDeleteഈ മാനസതീരങ്ങളില്‍....
കനലായ്...
കാറ്റായ്..
കവിതയായ്..
അലയടിക്കട്ടെ...
"പുഞ്ചിരി തൂകുമീ നന്മ നീയാണെന്ന്
ഞാനറിഞ്ഞീ മലര് വാടി മൂലം"