Tuesday, January 24, 2012

പ്രിയ സ്വപ്നം

അരികിലില്ലാത്ത  സ്വപ്നമായ് നീയും  
അരികിലെത്താനാവാത്ത  ഞാനും
നിനവില്‍  മാത്രം  വിടരും  പ്രണയമേ
നിനവല്ല  നീ  ജീവ  സുകൃത  സ്പന്ദം

ചിമ്മാതെ  വെണ്‍  മിഴി  പഴുതിലൂടെന്നും   ......
നിന്‍  വരവോര്‍ത്തിരിക്കും  മിഴികള്‍  ...
മഴമുത്തമേകിയോ നിന്‍  കവിള്‍ പൂവില്‍  ...
ഇല്ല ,അറിയാത്ത  മുഖമായ് അകലത്തു  നില്‍ക്കും
വഴിപോക്കനാണ്  ഞാന്‍  നിന്‍  മുന്നിലെന്നും ....

വഴിയാത്ര  പോകും  കുളിരല്ല  നീയെന്‍   ....
വലം പിരി ശംഖിലെ   തീര്‍ത്ഥ ജലം....
വിറകൊള്ളും കനവിന്‍  വിണ്‍ വഴിയില്‍ 
വാചാലമീ സുമ സ്നേഹ ബിന്ദു .........

No comments:

Post a Comment