കിരണ ചാരുതയില്‍ തെളിയും നീര്‍മടിതട്ടില്‍
വെള്ളി മീനിണകള്‍ തെന്നിയോടുമ്പോള്‍
ഈ തിട്ടയില്‍ പൂത്തു നില്‍പൂ ചെമ്പകം
ഹരിത മേലാട പുതച്ചൂ പൊന്തകള്‍
വൈരം പതിച്ചു തുള്ളിയോടും മീനേ
കുമ്പിളില്‍ കോരുവാന്‍ തോന്നി നിന്നെ
പുള്ളിമാന്‍ പോലാ കുളത്തിട്ടയില്‍
ബാല്യമാടി തീര്‍ത്തതോര്‍മ നില്‍പൂ ....
കല്ലിട വഴികളില്‍ കവിത പോല്‍ ഭംഗി
കുടമുല്ല പൂവുകള്‍ വിതറി നിന്നൂ
ആ ലാസ്യ വദനമീ ഭുമിക്കു കാണുവാന്‍
മോഹിപ്പൂ ഞാനിന്നും പൃഥീശ്വരാ ............
Balyakalam ennoum orkkan resamudu...athokke oru kaalam.
ReplyDeleteYes athe...
Delete