Thursday, January 12, 2012

മഴ മര്‍മരങ്ങള്‍


            നേര്‍ത്ത പ്രകാശം അരിച്ചെത്തുന്ന ജാലകത്തിലൂടെ നോക്കി നില്‍ക്കെ പുതു മലര്‍ മങ്കയുടെ നൈര്‍മല്യമോലുന്ന പുല്‍നാമ്പില്‍ ഒരു നീര്‍ക്കണം .....        അവള്‍ എന്‍റെ  പ്രിയ സഖിയാണ് ..............ആ നീര്‍ക്കണം പോലെ മനോഹരമാര്‍ന്ന ജീവിതത്തില്‍ ഞാന്‍ സുരക്ഷിതയാണ് ...................എങ്കിലും നേര്‍ത്ത മഴ നീര്‍ക്കണമേ ഇന്നലെ നീ പെയ്തു തീര്‍ത്ത രാഗം എന്നിലിന്നുംമായാതെ  നില്‍ക്കുന്നു ......രാത്രിയുടെ ഭംഗി നിലാവിന്‍റെ
ചിത്ര തോണിയില്‍ തുടിച്ചു ലസിക്കുന്നത് കണ്ണുനീരോടെ മാത്രം കണ്ടു നില്‍ക്കാനേ  എനിക്ക് കഴിഞ്ഞുള്ളു................നിശ്വാസത്തില്‍ നിറയെ തേങ്ങല്‍ നീ കണ്ടതല്ലേ ?...... നന്മ നിറഞ്ഞ മനുഷ്യരുടെ തകര്‍ച്ച കണ്ടു നില്ക്കാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു ......... 
                               പൂത്തുലഞ്ഞ ഇലഞ്ഞി മര തണലില്‍ ...
                               പൂവുകള്‍ നൃത്തമാടുന്നത് കണ്ടു ....     പക്ഷെ,
                              ആ തണലിന്‍റെ കുയില്‍ രാഗം  മനുഷ്യരെ ആകര്‍ഷിക്കാത്തത് എന്ത് കൊണ്ടാണ് ?  അവര്‍ എവിടെക്കാകാം പോകാന്‍ ആഗ്രഹിക്കുന്നത് ?

                  എനിക്കറിയില്ല സഖീ .........നിന്‍ മിഴിനീര്‍ ഇത്ര ഭംഗിയായി നീ കാത്തിടുമ്പോള്‍ അതില്‍ നീ അനുഭവിക്കുന്ന നിര്‍മല സൗന്ദര്യം .നിന്‍റെ നിര്‍മല മാനസം എന്‍റെ മണിവീണയോട് നീ ചേര്‍ത്ത് വെച്ചപ്പോള്‍ ഞാന്‍ എന്നെ മറന്നു .ആ മറവിയില്‍ ആനന്ദിക്കുന്നു ...ആ ലയത്തില്‍ ഞാന്‍ അലിഞ്ഞു പോയി ..നിന്‍റെ വരവിനു കാത്തിരിക്കുന്ന വേഴാമ്പല്‍ പോലിന്നു ഞാന്‍ ..........ഈ ജാലക വാതിലില്‍ .........

           ബാക്കി വെച്ച കഥ ..................
                    നിന്‍ മിഴിനീരിന്‍റെ സുഖദ സ്വപ്നത്തില്‍ അര്‍പ്പിച്ചു മറയട്ടെ .....
                                    ഒരു കിനാക്കുളിര്‍ പോലെ ................

2 comments:

  1. ഞാനറിയുന്നു സഖീ .........നിന്‍ മിഴിനീര്‍ ഇത്ര ഭംഗിയായി നീ കാത്തിടുമ്പോള്‍ അതില്‍ നീ അനുഭവിക്കുന്ന
    നിര്‍മല സൗന്ദര്യവും...
    ഉള്ളിലെ ആളുന്ന നെരിപ്പോടും..

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ ..........വീണ്ടും പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു .....ഒരായിരം നന്ദി

      Delete