Friday, March 14, 2014

ആൽമരത്തിലെ പക്ഷികൾ

മേഘ ദൂതുമായാരോകിളിവാതിലിൽ 
കാണുവാൻ നിന്ന കാലം കഴിഞ്ഞിത്രയും
വത്സരങ്ങൾ കടന്നു പോയെന്നു ചിന്തിക്കാൻ 
കഴിയുന്നില്ലോമലേ ,  നീ ഇന്നും മനതാരിൽ 
കോറുന്നു പൊൻ വർണ്ണ ചിത്ര ജാലം

പൂമണം മാഞ്ഞിട്ടും പുഞ്ചിരി കൊഴിഞ്ഞിട്ടും 
നീ മാത്രം നവ വാസന്തം തന്നെ 
തണൽമരമില്ലാത്ത വീഥിയിൽ അലയവെ 
കുളിർജലം  നൽകി  നീ പുഞ്ചിരിച്ചു 


മഞ്ഞിൻ കണം  പോൽ നനുത്ത നിൻ പാദത്തിൽ 
അർച്ചന ചെയ്യുവാൻ ആശിച്ചു  ഞാനും
ആ മനം  നോവാതെ ജീവിച്ചീടുകിൽ 
കാലം കഴിച്ചിടാം ധന്യമായി...........
അഗ്നിയിലെന്ന  പോൽ വെന്തു പോമെങ്കിലും 
നീ പോകുമെങ്കിൽ ........ മാതൃ ഹൃദയം 
കുളിർമാരി പെയ്ത പോൽ ആനന്ദം പൂകും 
ഓർത്തു വ്യസനിക്കാനേറെയുണ്ടെങ്കിലും
ഓർത്തു  സന്തോഷിക്കാനേറെയുണ്ടല്ലോ

നിറയൌവ്വനം പലതുമാശിക്കും 
നിലാവു നൽകിയ കിനാവിൽ  അലയുന്നു 

ആൽമരത്തിലെ  കിളികളെ പോലെ 
കൂടു  കൂട്ടുവാൻ ആശിച്ചിടുന്നു
മോഹങ്ങൾ മോഹങ്ങൾ  മോഹങ്ങളെല്ലാം 

ഇന്നറിയുന്നു സ്നേഹമേ നീ തീർക്കും 
തളിർ മതിൽ ശക്തം കൽകെട്ടിനെക്കാൾ....
നാമറിയാതെ നമ്മിലുണരുമീ
മോഹമില്ലെങ്കിൽ നിരർത്ഥകം ജീവിതം

ഇഷ്ടമെനിക്കീ ഓർമ്മകൾ ദേവി 
ഇഷ്ടമോടെ ജീവിക്കുന്നുവിന്നും ...................



8 comments:

  1. കോറുന്നു...ennuparanjal entha?

    ReplyDelete
  2. പൂമണം മാഞ്ഞിട്ടും പുഞ്ചിരി കൊഴിഞ്ഞിട്ടും
    നീ മാത്രം നവ വാസന്തം തന്നെ
    തണൽമരമില്ലാത്ത വീഥിയിൽ അലയവെ
    കുളിർജലം നൽകി നീ പുഞ്ചിരിച്ചു ......e lines super.

    ReplyDelete
  3. Title ആൽമരത്തിലെ പക്ഷികൾ ennathu ഓർമ്മകൾ ennakkiyal nallathalledi?

    ReplyDelete